Latest News

അശോക് ചൗധരി പുതിയ ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി

അശോക് ചൗധരി പുതിയ ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി
X

പട്‌ന: നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അശോക് ചൗധരിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നിലവില്‍ അശോക് ചൗധരി കെട്ടിനിര്‍മാണത്തിനുവേണ്ടിയുള്ള പ്രത്യേക മന്ത്രിയാണ്. മേവലാല്‍ ചൗധരി രാജിവച്ച ഒഴിവിലാണ് അശോക് ചൗധരിക്ക് വിദ്യാഭ്യാസത്തിന്റെ ചുമതല നല്‍കുന്നത്.

നവംബര്‍ 16നാണ് മേവലാല്‍ അടക്കമുള്ള 14 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായത്. എന്നാല്‍ നേരത്തെ അഴിമതി ആരോപണം നേരിട്ടിരുന്ന മേവലാല്‍ പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

ബീഹാര്‍ കാര്‍ഷിക സര്‍വകലാശാല വിസിയായിരുന്ന സമയത്ത് അനധികൃതമായി അധ്യാപകരെ നിയമിച്ചുവെന്നാണ് മേവലാലിനെതിരേ ചുമത്തിയ കേസ്.

Next Story

RELATED STORIES

Share it