Latest News

നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും

നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും
X

തൃശൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ലിയു എച്ച് ഒ ഇറക്കിയ പോസ്റ്ററിൽ

ആത്മവിശ്വാസം നിറച്ച് അസിം അലിയും ഫാത്തിമയും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെൻററിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.

'ഇതൊരു വീൽചെയർ മാത്രമല്ല, ചക്രങ്ങളിൽ ഒരു സ്വപ്നം', 'ഇവിടെ കാണുന്നത് വെറുമൊരു സഹായമല്ല. അത് അഭിലാഷമാണ്' എന്നിങ്ങനെയുളള അടികുറിപ്പോടു കൂടിയാണ് പോസ്റ്റർ ഇറക്കിയിട്ടുളളത്.

അടിക്കുറിപ്പ് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് അസിമിൻറെ ജീവിതവും. നിപ്മർ ആദ്യമായി പവർ വീൽചെയർ നൽകിയത് അസിമിനായിരുന്നു. അവിടെനിന്നാണ് അവൻറെ സ്വപ്നങ്ങൾക്ക് ചിറകുകൾ വെച്ചത്. വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അസിമിന്റെ വിനോദം റീൽസ് ചെയ്ത വീഡിയോയുകൾ എഡിറ്റ് ചെയ്ത് തൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.

ഫാത്തിമയ്ക്ക് നൃത്തത്തിലാണ് താത്പര്യം. ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികൾ.ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര സ്വദേശി ആലങ്ങാട്ടുക്കാരൻ വീട്ടിൽ അൻവർ അലി -ജാസ്മിൻ അൻവർ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആസിം അലി. അന്നമനട പഞ്ചായത്തിലെ കല്ലൂർ പനങ്ങോട്ടിപറമ്പിൽ നാസർ- സീനത്ത് ദമ്പതികളുടെ മൂത്തമകളാണ് ഫാത്തിമ.

Next Story

RELATED STORIES

Share it