Latest News

പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍, മികച്ച ആരോഗ്യ പ്രവര്‍ത്തനം; വന്‍ വാഗ്ദാനങ്ങളുമായി ആര്‍ജെഡി പ്രകടന പത്രിക

പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍, മികച്ച ആരോഗ്യ പ്രവര്‍ത്തനം; വന്‍ വാഗ്ദാനങ്ങളുമായി ആര്‍ജെഡി പ്രകടന പത്രിക
X

പട്‌ന: ബിഹാറിലെ തൊഴിലില്ലായ്മ ഒരു പ്രധാന വോട്ടെടുപ്പ് വിഷയമാക്കിയിട്ടുള്ള പ്രകടന പത്രിക ആര്‍ജെഡി പുറത്തിറക്കി. പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍, മികച്ച ആരോഗ്യ പ്രവര്‍ത്തനം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകള്‍ളില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പാര്‍ട്ടിയുടെ വോട്ടെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.നടപ്പാക്കാനാകുന്ന കാര്യങ്ങളേ മുന്‍പോട്ട് വച്ചിട്ടുളളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും പ്രകടന പത്രിക പുറത്തിറക്കിയ തേജസ്വി യാദവ് പറഞ്ഞു.

'ബിഹാറിനെ മികച്ചതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി ഞങ്ങള്‍ ദേശീയ (തൊഴില്‍) ശരാശരിയുമായി മത്സരിക്കേണ്ടതുണ്ട്. ഇത് ഒരു പ്രകടന പത്രികയല്ല. മാറ്റത്തിനുള്ള ഞങ്ങളുടെ വാഗ്ദാനമാണിത്. ഇത് ഒരു നേര്‍ച്ചയാണ്. ഞങ്ങള്‍ അത് യാഥാര്‍ത്ഥ്യമാക്കും. ഞാന്‍ ആവര്‍ത്തിക്കുന്നു, നിതീഷ് കുമാറിന് ബിഹാര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. അദ്ദേഹം ക്ഷീണിതനാണ്, ''തൊഴിലില്ലായ്മ, മഹാമാരി ദുരുപയോഗം, കുടിയേറ്റക്കാരോടുള്ള നിസ്സംഗത എന്നീ വിഷയങ്ങളില്‍ ബിജെപിയുടെ പിന്തുണയുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് യാദവ് പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് മദ്യമാഫിയ പിടിമുറുക്കിയെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആരോപിച്ചു. മദ്യനിരോധനം സ്ത്രീകളുടെ വോട്ട് തട്ടാനുള്ള തന്ത്രമായിരുന്നുവെന്നും സമാന്തര വിപണന ശൃംഖല സംസ്ഥാനത്ത് ശക്തമാണെന്നും ചിരാഗ് പ്രചാരണ റാലിയില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിത്യാനന്ദ റായ് തുടങ്ങിയവര് ഇന്ന് നിതീഷ് കുമാറിന്റെ റാലികളില്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it