Latest News

മൂന്നു മാസത്തിനുള്ളില്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

മൂന്നു മാസത്തിനുള്ളില്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു മാസത്തിലുളളില്‍ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് വാക്‌സിനുവേണ്ടി കമ്പനികളെ സമീപിച്ചുവെന്നും വാക്‌സിനുവേണ്ടി കാത്തിരിക്കുന്നുവെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം.

രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. ഓക്‌സിജന്‍ ആവശ്യമായ രോഗികള്‍ക്ക് അത് നല്‍കാനാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ നിരവധി ആശുപത്രികളാണ് പൂട്ടിക്കൊണ്ടിരിക്കുന്നത്.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് രാജ്യത്ത് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് വാക്‌സിനുകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കടുത്ത വാക്‌സിന്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it