സത്യപ്രതിജ്ഞാ ചടങ്ങിന് മോദിയെ ക്ഷണിച്ച് കെജരിവാള്‍

ഫെബ്രുവരി 16ന് രാവിലെ പത്തിന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞാ ചടങ്ങിന് മോദിയെ ക്ഷണിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജരിവാള്‍. ഫെബ്രുവരി 16ന് രാവിലെ പത്തിന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ. ഡല്‍ഹിയിലുള്ളവരെ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കുകയെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കോ മുഖ്യമന്ത്രിമാര്‍ക്കോ ക്ഷണമില്ല. കെജ്‌രിവാളിനെ അനുകരിച്ച് മഫഌറും കണ്ണടയും ധരിച്ച മഫഌമാന്‍ കുഞ്ഞിനെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ ബിജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചതെങ്കില്‍ ഇത്തവണ ഏട്ട് സീറ്റ് നേടി. കോണ്‍ഗ്രസിന് ഒരു സീറ്റും നേടാന്‍ ആയില്ല.RELATED STORIES

Share it
Top