Latest News

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം; 25ഓളം ആദിവാസിസംഘടനാ നേതാക്കള്‍ക്കെതിരേ യുഎപിഎ, നൂറ് പേര്‍ കരുതല്‍ തടങ്കലില്‍

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം; 25ഓളം ആദിവാസിസംഘടനാ നേതാക്കള്‍ക്കെതിരേ യുഎപിഎ, നൂറ് പേര്‍ കരുതല്‍ തടങ്കലില്‍
X

ന്യൂഡല്‍ഹി; മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ രാജി ആവശ്യപ്പെട്ട് ഓള്‍ നൈഷി യൂത്ത് അസോസിയേഷന്‍ സമരം തുടങ്ങിയതിനു പിന്നാലെ കടുത്ത നടപടികളുമായി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍. പണിമുടക്കിനു മുന്നോടിയായി നൂറോളം പേരെ പോലിസ് കരുതല്‍ തടങ്കലില്‍ വച്ചു. 25ഓളം പേര്‍ക്കെതിരേ കേസെടുത്തു. സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് പോലിസ് നടപടിയെടുത്തിരിക്കുന്നത്. പോലിസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന അരുണാചല്‍ പ്രദേശ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട്, 2014 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്തവരെ 12 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

36 മണിക്കൂര്‍ പണിമുടക്കാണ് നൈഷി യൂത്ത് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രമുഖ ആദിവാസി യുവജന സംഘടനയാണ് ഓള്‍ നൈഷി യൂത്ത് അസോസിയേഷന്‍.

സമരത്തെത്തുടര്‍ന്ന് ഇറ്റാനഗറിലും സമീപ പ്രദേശങ്ങളായ നഹര്‍ലഗൂണിലും ജനജീവിതം സ്തംഭിച്ചു. തങ്ങളുടെ സമരം വിജയമാണെന്ന് നൈഷി യൂത്ത് അസോസിയേഷന്‍ അവകാശപ്പെട്ടു. 2,000 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് അഴിമതിയില്‍ ഖണ്ഡു ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംഘടനകള്‍ ഉയര്‍ത്തിയ ആരോപണം.

ഖണ്ഡുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അരുണാചല്‍ ജസ്റ്റിസ് ഫോറം സമര്‍പ്പിച്ച സമാന ആരോപണങ്ങളുള്ള ഹരജി സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് നൈഷി യൂത്ത് അസോസിയേഷന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹരജി 2021 ഡിസംബറിലാണ് തീര്‍പ്പാക്കിയത്.

ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സമരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it