Latest News

നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ്  മരിച്ചു
X

കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിലാണ് സംഭവം. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ്(62) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. സര്‍ക്കാര്‍ ജോലിജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ ലഗേഷ് സജീവമായത്.

Next Story

RELATED STORIES

Share it