Latest News

കഞ്ചാവുമായി പിടിയില്‍

കഞ്ചാവുമായി പിടിയില്‍
X

മാള: കഞ്ചാവുമായി യുവാവിനെ മാള എക്‌സൈസ് സംഘം പിടികൂടി. കാക്കുളിശ്ശേരി വില്ലേജ് മേലാംത്തുരുത്ത് കളിയാട്ടില്‍ വീട്ടില്‍ ജെറി റാഫല്‍ (24) നെ 10 ഗ്രാം കഞ്ചാവ് കൈവശംവെച്ചതിനാണ് പിടികൂടിയത്. മാള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി ആര്‍ രാജേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്തതില്‍ വലിയപറമ്പിലുള്ള അന്തിക്കാട് വീട്ടില്‍ പൂപ്പന്‍ എന്നുവിളിക്കുന്ന അരുണ്‍ എന്നയാളാണ് 1000 രൂപക്ക് കഞ്ചാവ് കൊടുത്തതെന്ന് തെളിഞ്ഞു. ഇയാള്‍ മാള റേഞ്ചിലെ രണ്ടു കഞ്ചാവ് കേസുകളിലെ പ്രതിയാണ്.

Next Story

RELATED STORIES

Share it