സാമൂഹികമാധ്യമത്തിലെ വിദ്വേഷ പോസ്റ്റ്: മുന്‍ തഹസില്‍ദാര്‍ അറസ്റ്റില്‍
'ഭാരതത്തില്‍ നിന്ന് സകല മുസ്ലിങ്ങളെയും രാജ്യം കടത്തിയിരിക്കും വെയ്റ്റ് ആന്റ് സീ, ഭാരത് മാതാ കീ ജെയ്' എന്ന് പോസ്റ്റ് ഇട്ടതിനാണ് കേസ്.
BY BRJ27 Dec 2019 11:50 AM GMT

X
BRJ27 Dec 2019 11:50 AM GMT
തൊടുപുഴ: സമൂഹിക മാധ്യമത്തിലൂടെ വിദ്വേഷ പോസ്റ്റ് ഇട്ട മുന്‍ തഹസില്‍ദാര്‍ ഹരിഹരന്‍ പിള്ളയെ പോലിസ് അറസ്റ്റ് ചെയ്തു. 'ഭാരതത്തില്‍ നിന്ന് സകല മുസ്ലിങ്ങളെയും രാജ്യം കടത്തിയിരിക്കും വെയ്റ്റ് ആന്റ് സീ, ഭാരത് മാതാ കീ ജെയ്' എന്ന് പോസ്റ്റ് ഇട്ടതിനാണ് കേസ്. തൊടുപുഴ മങ്ങാട്ടുപറമ്പിലെ പെട്രോള്‍പമ്പ് മാനേജരാണ് ഹരിഹരന്‍പിള്ള.
പോസ്റ്റിന്റെ വിവരം നാട്ടില്‍ പ്രചരിച്ചതോടെ ജനങ്ങള്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ വര്‍ധിച്ചതോടെ പോലിസും നൈനാരിപളളി ഭാരവാഹികളും സ്ഥലത്തെത്തി. നൈനാരി പള്ളി ഇമാമായ നൗഫല്‍ പോലിസുമായി സംസാരിച്ചതിനു ശേഷം ജനങ്ങളോട് പിരിഞ്ഞുപോകാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT