Latest News

ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം: ജമ്മു കശ്മീരില്‍ സൈനിക മേജര്‍ കൊല്ലപ്പെട്ടു

പാക് നുഴഞ്ഞുകയറ്റക്കാര്‍ നിയന്ത്രണ രേഖയില്‍ സ്ഥാപിച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം:  ജമ്മു കശ്മീരില്‍ സൈനിക മേജര്‍ കൊല്ലപ്പെട്ടു
X

ജമ്മു: ജമ്മു കശ്മീരിലെ രജൗരിയിലെ നൗഷേര സെക്റ്ററില്‍ നാടന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മേജര്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സൈനിക എഞ്ചിനീയറിങ് വിഭാഗത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട ഓഫിസര്‍. പാക് നുഴഞ്ഞുകയറ്റക്കാര്‍ നിയന്ത്രണ രേഖയില്‍ സ്ഥാപിച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

ജമ്മു കശ്മീരില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ സായുധാക്രമണത്തില്‍ 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കൊല്ലപ്പെട്ട് 48 മണിക്കൂര്‍ തികയുന്നതിനു മുമ്പാണ് പുതിയ സംഭവം.

Next Story

RELATED STORIES

Share it