Latest News

കരസേനാ ദിനം 2022: ജയ്‌സാല്‍മീറില്‍ ഉയര്‍ത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ഖാദി പതാക

കരസേനാ ദിനം 2022: ജയ്‌സാല്‍മീറില്‍ ഉയര്‍ത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ഖാദി പതാക
X

ന്യൂഡല്‍ഹി: 74ാമത് കരസേനാ ദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഉയര്‍ത്തുന്നത് ലോകത്തെ ഏറ്റവും വലിയ ഖാദികൊണ്ട് നിര്‍മിച്ച പതാകയാണെന്ന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം.

ജയ്‌സാല്‍മീറിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ ലോംഗെവാളിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് ത്രിവര്‍ണപതാക ഉയര്‍ത്തുക. 1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ലോംഗെവാള്‍ യുദ്ധം നടന്ന പ്രദേശമാണ് ഇത്.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സമാനമായ ഒരു കൂറ്റന്‍ പതാക ലെഹില്‍ ഉയര്‍ത്തിയിരുന്നു. മറ്റൊന്ന് 2021 ഒക്ടോബര്‍ 8ന് വ്യോമസേന ദിനത്തില്‍ ഹിന്‍ഡൊന്‍ വ്യോമസേനാ ആസ്ഥാനത്ത് ഉയര്‍ത്തി. രാഷ്ട്രം 100 കോടി വാക്‌സിന്‍ പിന്നിട്ടപ്പോഴും റെഡ്‌ഫോര്‍ട്ടില്‍ ഒന്നുയര്‍ത്തിയിരുന്നു. നാവിക ദിനത്തില്‍ ഡിസംബര്‍ 4നാണ് മറ്റൊന്ന് ഉയര്‍ത്തിയത്- മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

225 അടി നീളവും 150 അടി വീതിയുമുളളതാണ് പതാക. ഭാരം ഏകദേശം 1400 കിലോഗ്രാം വരും. മധ്യത്തിലെ അശോകചക്രത്തിന് 30 അടി വ്യാസമുണ്ട്.

Next Story

RELATED STORIES

Share it