Latest News

സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു; കേണല്‍ അറസ്റ്റില്‍

അറസ്റ്റ് ഒഴിവാക്കാന്‍ അജ്ഞാത സ്ഥലത്തേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കേണല്‍ നീരജ് ഗഹ്‌ലോട്ട് അറസ്റ്റിലായതെന്ന് പോലിസ് സൂപ്രണ്ട് (ഈസ്റ്റ്) രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു; കേണല്‍ അറസ്റ്റില്‍
X

കാണ്‍പൂര്‍: റഷ്യന്‍ വംശജനായ സിവിലിയന്‍ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ കരസേനയിലെ കേണല്‍ അറസ്റ്റില്‍. അറസ്റ്റ് ഒഴിവാക്കാന്‍ അജ്ഞാത സ്ഥലത്തേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കേണല്‍ നീരജ് ഗഹ്‌ലോട്ട് അറസ്റ്റിലായതെന്ന് പോലിസ് സൂപ്രണ്ട് (ഈസ്റ്റ്) രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ ഇയാള്‍ സ്ഥലംവിടുകയായിരുന്നു. ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാന്‍ ചക്കേരി പോലിസ് സ്‌റ്റേഷന്റെ എസ്എച്ച്ഒ രവി ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചെങ്കിലും അദ്ദേഹത്തിന്റെ മുറി പുറത്തു നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

ഓഫിസര്‍മാരുടെ മെസ്സില്‍ വെച്ച് സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കേണലിനെതിരേ തിങ്കളാഴ്ചയാണ് പോലിസ് കേസെടുത്തത്. യുവതിയുടെ സിവിലിയന്‍ ആയ ഭര്‍ത്താവിന്റെ പരാതിയിലാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it