Latest News

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി
X

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്നും അതിര്‍ത്തിയില്‍ അസ്ഥിരത സൃഷ്ടിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. അതിര്‍ത്തിയിലെ ഡ്രോണ്‍ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്താനെ അറിയിച്ചു. പാക്-ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നും കരസേന മേധാവി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്.

അതിര്‍ത്തിയിലെ ഡ്രോണ്‍ സാന്നിധ്യം സംബന്ധിച്ച് ഡിജിഎംഒ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ദ്വിവേദി വ്യക്തമാക്കി. അധീന കശ്മീരില്‍ പാകിസ്താനുമായി ചേര്‍ന്ന് ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേയും ദ്വിവേദി അതിരൂക്ഷമായി വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it