Latest News

കരസേനാ മേധാവി ജനറല്‍ നരവനെ യുഎഇയും സൗദി അറേബ്യയും സന്ദര്‍ശിക്കുന്നു

കരസേനാ മേധാവി ജനറല്‍ നരവനെ യുഎഇയും സൗദി അറേബ്യയും സന്ദര്‍ശിക്കുന്നു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ അടുത്ത ആഴ്ച സൈദി അറേബ്യയും സൗദി അറേബ്യയും സന്ദര്‍ശിക്കും. നാല് ദിവസത്തേക്കാണ് സന്ദര്‍ശനം.

രണ്ട് രാജ്യങ്ങളിലെ സൈനിക മേധാവിമാരുമായി ജനറല്‍ നരവനെ കൂടിക്കാഴ്ച നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം കാഠ്മണ്ഡു സന്ദര്‍ശിച്ചിരുന്നു. അവിടെ അദ്ദേഹം പ്രധാനമന്ത്രി എസ് പി ശര്‍മ ഒലിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

സന്ദര്‍ശനത്തിന്റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍, എക്‌സ്‌റേ മെഷീന്‍, കംപ്യൂട്ടര്‍ റേഡിയോഗ്രാഫി ഉപകരണങ്ങള്‍, ഐസിയു വിന്റിലേറ്ററുകള്‍, വീഡിയോ എന്‍ഡോഗ്രാഫി തുടങ്ങിയ ഉപകരണങ്ങള്‍ സൈനിക ആശുപത്രികള്‍ക്ക് സംഭാവന ചെയ്തു.

Next Story

RELATED STORIES

Share it