പാകിസ്താനില്‍ ഖനിത്തൊഴിലാളികള്‍ക്കെതിരേ സായുധാക്രമണം; 11 പേര്‍ മരിച്ചു, 4 പേര്‍ ഗുരുതരാവസ്ഥയില്‍
BY BRJ3 Jan 2021 8:20 AM GMT

X
BRJ3 Jan 2021 8:20 AM GMT
ക്വാട്ട: പാകിസ്താനിലെ ബലൂച്ചിസ്ഥാനില്‍ ഖനിത്തൊഴിലാളികള്‍ക്കെതിരേ അജ്ഞാതര്‍ സായുധാക്രമണം നടത്തി. ബലൂച്ചിസ്ഥാനിലെ മാച്ഛ് കല്‍ക്കരിഖനിയിലാണ് സംഭവം. തൊഴിലാളികളെ മലമുകളിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് ജോയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
സായുധാക്രമണത്തില്‍ 11 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. എല്ലാവരെയും പോയിന്റ് ബ്ലാങ്കില്‍ വച്ചാണ് വെടിവച്ചതെന്നാണ് റിപോര്‍ട്ട്.
പരിക്കേറ്റവരെ മാച്ഛ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലിസും സുരക്ഷാസൈനികരും പ്രദേശത്തേക്ക് പോയിട്ടുണ്ട്. സംഭവം നടന്ന പ്രദേശം പോലിസ് വളഞ്ഞിരിക്കുകയാണ്. വെടിയുതിര്‍ത്തവരെ കുറിച്ച് വിവരങ്ങളൊന്നുമില്ല.
Next Story
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര് ബാബരി മസ്ജിദ് മാതൃകയില് തകര്ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില് സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്...
11 Aug 2022 3:05 AM GMTകരുവന്നൂര് ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്: തോമസ് ഐസക്കിന്റെയും ഇടതു എംഎല്എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്തൃപീഡനം മൂലം, അമല് പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT