Football

അര്‍ജന്റീനയുടെ 'മാലാഖ' ഡി മരിയ കോപ അമേരിക്കയോടെ വിരമിക്കും

അര്‍ജന്റീനയുടെ മാലാഖ ഡി മരിയ കോപ അമേരിക്കയോടെ വിരമിക്കും
X

ബ്യൂണസ് ഐറിസ്: 2024ല്‍ അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്ന് അര്‍ജന്റീന വിംഗര്‍ ആംഗല്‍ ഡി മരിയ. താരം ഔദ്യോഗികമായി വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. 2008 മുതല്‍ അര്‍ജന്റീന ദേശീയ ടീമിനായി കളിക്കുന്ന ഡി മരിയ ഇതുവരെ 136 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. അര്‍ജന്റെനയുടെ നാല് ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹം ഉണ്ടായിരുന്നു. അവസാനം ഖത്തറില്‍ ലോകകപ്പ് കിരീടവും നേടി.

''അര്‍ജന്റീനയുടെ കുപ്പായം ഞാന്‍ അവസാനമായി അണിയുന്നത് കോപ്പ അമേരിക്കയായിരിക്കും, എന്റെ കരിയറില്‍ എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യത്തോട് ഞാന്‍ വിട പറയും, അര്‍ജന്റീനക്ക് ഒപ്പം ഉള്ള നിമിഷങ്ങള്‍ എല്ലാ അഭിമാനത്തോടെയും ആണ് അനുഭവിക്കുന്നത്'' ഡി മരിയ പറഞ്ഞു.''ആരാധകര്‍ക്ക് നന്ദി, നന്ദി, കുടുംബം, നന്ദി, സുഹൃത്തുക്കള്‍ക്കും ടീമംഗങ്ങള്‍ക്കും നന്ദി,'' അദ്ദേഹം പറഞ്ഞു. ദേശീയ ടീം വിട്ടാലും ക്ലബ്ബ് ഫുട്‌ബോളില്‍ ഡി മരിയ തുടരും.





Next Story

RELATED STORIES

Share it