Latest News

മലബാര്‍ സമരാനുസ്മരണ യാത്രക്ക് അരീക്കോട് സ്വീകരണം നല്‍കി

മലബാര്‍ സമരാനുസ്മരണ യാത്രക്ക് അരീക്കോട് സ്വീകരണം നല്‍കി
X

അരീക്കോട്: 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന പ്രമേയത്തില്‍ മലബാര്‍ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് അരീക്കോട് ടൗണില്‍ സ്വീകരണം നല്‍കി. മലബാര്‍ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രയില്‍ അതിജീവന കലാ സംഘം അവതരിപ്പിച്ച ചോരപൂത്ത പടനിലങ്ങള്‍ എന്ന തെരുവു നാടകം അരങ്ങേറി.

മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുമായി പാട്ടുവണ്ടിയും യാത്രക്ക് മികവേകി.

അരീക്കോട് ബെസ്റ്റ് എഡ്യൂക്കേഷണല്‍ സെന്റര്‍ ലൈബ്രറിയിലേക്ക് ജനകീയ അനുസ്മരണ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 60 പുസ്തകങ്ങള്‍ യാത്ര കോഓര്‍ഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍, പുസ്തക വണ്ടിയുടെ കോര്‍ഡിനേറ്റര്‍ മുനീര്‍ ചുങ്കപ്പാറ എന്നിവര്‍ ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക് കൈമാറി. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രററിയിലേക്കുള്ള പുസ്തകങ്ങള്‍ സഈദ് മൗലവി സ്‌കൂള്‍ അധ്യാപകരായ പി ടി അബ്ദുള്ള, ടി റഊഫ് എന്നിവര്‍ക്ക് നല്‍കി.

Next Story

RELATED STORIES

Share it