തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു; ഓഫിസുകള്‍ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കണം

കോഴിക്കോട്: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയമനം ലഭിച്ച പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിച്ചു. സ്ഥാപന മേധാവികള്‍ ഇഡ്രോപ്പ് വെബ്സൈറ്റില്‍ നിന്ന് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതാണ്. നിയമനം ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ നവംബര്‍ 30, സിസംബര്‍ 1, 2, 3 തീയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. പരിശീലന കേന്ദ്രത്തിന്റെ സ്ഥലം, തീയ്യതി, സമയം എന്നിവ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച മുഴുവന്‍ ഉദ്യോഗസ്ഥരും പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും, എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസുപ്രിംകോടതിക്കെതിരായ പരാമര്‍ശം: കബില്‍ സിബലിനെതിരേ അറ്റോര്‍ണി ജനറലിന് ...
8 Aug 2022 3:28 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍
8 Aug 2022 3:26 PM GMTപിണറായിയെ മുതലാളിത്തത്തിന്റെ ദത്ത് പുത്രനാക്കി; പിന്നീട്...
8 Aug 2022 3:25 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMTബാലഗോകുലം പരിപാടിയില്‍ മേയര്‍: സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം:...
8 Aug 2022 3:06 PM GMT