അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ നിയമിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് കത്തയച്ചതില്‍ വിശദീകരണവുമായി രാജ്ഭവന്‍

തിരുവനന്തപുരം: 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത് സംബന്ധിച്ച് വിശദീകരണവുമായി രാജ്ഭവന്‍ രംഗത്ത്. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ പേര്‍സനല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമാണ്. അതുകൊണ്ടാന്ന് സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാര്‍ശ ചെയ്തത്.
23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ സ്റ്റാഫുകള്‍ക്ക് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. കുടുംബശ്രീ മുഖേന നിയമിച്ച അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു രാജ്ഭവന്‍ ആവശ്യപ്പെട്ടത്. സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട 20 പേര്‍ക്കും അഞ്ചുവര്‍ഷത്തില്‍ താഴെയായിരുന്നു പ്രവര്‍ത്തന പരിചയം. 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT