Latest News

അക്യുപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്‌സുകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം

അക്യുപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്‌സുകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. https:/s/rcc.in/download/prospectus എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതുമാണ്.

ജനുവരി 15 നകം പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ ഡോ.എന്‍.ബി സുരേഷ് കുമാര്‍ അറിയിച്ചു. വിലാസം ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം33.

കൂടുതല്‍ വിവരങ്ങള്‍ക്ക് wwws.rccc.in, ഫോണ്‍04712325102. സ്‌റ്റൈലസ് അക്യുപങ്ച്വര്‍ വെല്‍നസ് റിസര്‍ച്ച് ഫൗണ്ടേഷന്‍9946140247, ഷാലോം അക്യുപങ്ച്വര്‍ ക്ലിനിക് സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍9745223382.

Next Story

RELATED STORIES

Share it