Latest News

ഐഫോണ്‍ ഡിമാന്‍ഡ് റെക്കോര്‍ഡ് നിലവാരത്തില്‍; ആപ്പിളിന് സെപ്റ്റംബര്‍ മാസത്തില്‍ 8.5 ലക്ഷം കോടി രൂപ വരുമാനം

ഐഫോണ്‍ ഡിമാന്‍ഡ് റെക്കോര്‍ഡ് നിലവാരത്തില്‍; ആപ്പിളിന് സെപ്റ്റംബര്‍ മാസത്തില്‍ 8.5 ലക്ഷം കോടി രൂപ വരുമാനം
X

മുംബൈ: രാജ്യത്ത് ഐഫോണ്‍ പ്രേമികളുടെ എണ്ണം വര്‍ധിച്ചതോടെ അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിളിന് റെക്കോര്‍ഡ് വരുമാനം. സെപ്റ്റംബര്‍ മാസത്തില്‍ ലോകവ്യാപകമായി 102.5 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 8.5 ലക്ഷം കോടി രൂപ) വരുമാനമാണ് ആപ്പിള്‍ നേടിയത്. ഐഫോണ്‍ 17 ന്റെ ഡിമാന്‍ഡാണ് ഈ റെക്കോര്‍ഡ് നേട്ടത്തിനു പിന്നില്‍.

റെക്കോര്‍ഡ് വരുമാനം സംബന്ധിച്ച വിവരം സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചു. ആപ്പിളിന്റെ ഭൂരിഭാഗം വിപണികളിലും മികച്ച വളര്‍ച്ച കൈവരിച്ചതായും ഡസനിലേറെ രാജ്യങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പന ഉണ്ടായതായും കുക്ക് അറിയിച്ചു. ഇന്ത്യയില്‍ സര്‍വകാല റെക്കോഡ് വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. ഡിസംബറിലും ഐഫോണ്‍ ഡിമാന്‍ഡ് ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മൂന്നുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഓരോ മാസത്തിലും ഐഫോണ്‍ വില്‍പ്പന സ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ആഭ്യന്തര ഉത്പാദനത്തിന്റെ വ്യാപനവും പുതിയ ആപ്പിള്‍ സ്റ്റോറുകളുടെ തുടര്‍ച്ചയായ ഉദ്ഘാടനം തന്നെയാണിത് ഉറപ്പാക്കിയത്. സെപ്റ്റംബര്‍ 17ന് ആഗോളതലത്തില്‍ ഐഫോണ്‍ 17 പുറത്തിറങ്ങിയതോടെ പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ ഡിമാന്‍ഡാണ് ഉണ്ടായത്. ഇതുമൂലം എന്‍ട്രി ലെവല്‍ മോഡലുകളുടെയും പ്രോ വേര്‍ഷനുകളുടെയും വിതരണത്തില്‍ പ്രതിസന്ധി നേരിട്ടതായി കുക്ക് വ്യക്തമാക്കി.

മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 2021ലെ റെക്കോഡിനെ അപേക്ഷിച്ച് താഴെയായിട്ടുണ്ടെങ്കിലും ആപ്പിളിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ 15.5 ദശലക്ഷം ഐഫോണുകള്‍ വിറ്റഴിക്കപ്പെടുമെന്നാണ് ഐഡിസിയുടെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. അതേസമയം, മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അഞ്ചുവര്‍ഷത്തിനിടെ നാലുശതമാനം ഇടിവ് രേഖപ്പെടുത്താനാണ് സാധ്യത.

വിജയത്തിന് പിന്നാലെ പ്രധാന ഘടകമായി വിലയും ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ശരാശരി സ്മാര്‍ട്ട്ഫോണ്‍ വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് ഐഫോണുകള്‍ വിറ്റഴിക്കപ്പെടുന്നത്. ഉയര്‍ന്ന വിലയിലും വില്‍പ്പന കുതിച്ചുയരുന്നതാണ് ആപ്പിളിന്റെ വിപണി ശക്തിയുടെ തെളിവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it