Latest News

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഫബിത ഇബ്രാഹിമിന് എപിജെ ട്രസ്റ്റിന്റെ ആദരം

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഫബിത ഇബ്രാഹിമിന് എപിജെ ട്രസ്റ്റിന്റെ ആദരം
X

തിരൂര്‍: സ്ത്രീ ശാക്തീകരണ വിഷയത്തില്‍ ഭാരതീയാര്‍ യൂനിവേഴ്‌സിറ്റില്‍ നിന്ന് പ്രശസ്തമായ നിലയില്‍ ഡോക്ടറേറ്റ് നേടിയ ഏഴുരിലെ ഡോക്ടര്‍ ഫബിത ഇബ്രാഹീംനെ എപിജെ ട്രസ്റ്റ് ആദരിച്ചു. ആദരവ് അര്‍പ്പിച്ചുകൊണ്ടുളള സമ്മേളനം അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ ഫബിതയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എ പി നസീമ അധ്യക്ഷത വഹിച്ചു കുറുക്കോളി മുയ്തീന്‍ എംഎല്‍എ, മുന്‍ മന്ത്രി കുട്ടി അഹമ്മത് കുട്ടി, അഡ്വ. കെ.പി മറിയുമ്മ, അഡ്വ എം കെ മൂസക്കുട്ടി, ഹക്കീം പഴയന്നൂര്‍, ഡോ മീനാ മേനോന്‍, ഷറീന ഷെറിന്‍, കെ പി ഒ റഹ് മത്തുല്ല, കെ.കെ റസാക്ക് ഹാജി, നാലകത്ത് ഫിറോസ്, കെ ഷരീഫ, അഡ്വ സിന്ധു, യാസിര്‍ പയ്യോളി, കുറ്റിയില്‍ സുശീല, മുംതാസ് ടീച്ചര്‍, നാജിറ അറഷഫ്, ടി ബീരാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it