Latest News

ആശങ്ക അവസാനിച്ചു; ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു

ആശങ്ക അവസാനിച്ചു; ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു
X

പാലക്കാട്; 45 മണിക്കൂറുകളോളം മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിക്കിടന്ന ബാബു(23)വിനെ രക്ഷാസേന മലമുകളിലെത്തിച്ചു. കോയമ്പത്തൂരില്‍നിന്നെത്തിയ കരസേനാ സംഘമാണ് ബാബുവിനെ രക്ഷിച്ചത്. രക്ഷപ്പെടുത്തുന്നതിനുതൊട്ടുമുമ്പ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു.

മലയിടുക്കിലെത്തിയ സൈനികര്‍ സുരക്ഷാ ബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു.

മലമുകളില്‍നിന്ന് എയര്‍ലിഫ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. പിന്നീട് ജില്ലാ ആശുപത്രിയിലെത്തിക്കും.

തിങ്കളാഴ്ച വൈകീട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയതും കാല്‍വഴുതി താഴേക്ക് വീണു മലയിടുക്കില്‍ കുടുങ്ങിയതും. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെ പോലിസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോവാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കരസേനയും വ്യോമസേനയും ദൗത്യം ഏറ്റെടുത്തത്.

Next Story

RELATED STORIES

Share it