- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീ വിരുദ്ധ പരാമര്‍ശം: പി സി ജോര്‍ജ്ജിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍

കോഴിക്കോട്: ബിജെപി നേതാവ് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മീഷന്‍ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന തരത്തില്‍ പി സി ജോര്‍ജ്ജ് സംസാരിച്ചത്.
മാഹിയിലെ സ്ത്രീകള്‍ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല എന്ന തരത്തില്‍ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ് റുമൈസ റഫീഖ് വനിതാ കമ്മീഷനെ സമീപിച്ചത്. അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ നിരന്തരമായി പ്രചരിപ്പിക്കുകയും വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്യുന്ന പി.സി. ജോര്‍ജ് അത് തുടരുന്നു എന്നതാണ് വ്യക്തമാക്കുന്നത്.
അടിസ്ഥാന രഹിതമായി ഒരു പ്രദേശത്തെ മനുഷ്യരെ അപമാനിക്കുന്ന വിധമുള്ള പ്രസംഗം അംഗീകാരിക്കാന്‍ കഴിയില്ല. മാഹിയിലെ സ്ത്രീകള്‍ വേശ്യകളായിരുന്നെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന പി.സി ജേര്‍ജിന്റെ പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. വിഭാഗീയവും വിദ്വേഷം വളര്‍ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങളിലൂടെയാണ് ബിജെപി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് കൂടിയാണ് പി.സി ജോര്‍ജ്ജിന്റെ പ്രസംഗം വ്യക്തമാക്കുന്നതെന്നും റുമൈസ റഫീഖ് ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















