സ്‌കൂള്‍ കലോല്‍സവത്തില്‍ മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്‌കാരം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 61ാ മത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ ഉദ്ഘാടന വേദിയില്‍ മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയുടെ ഉദ്ഘാടനത്തില്‍ തന്നെ വിദ്യാര്‍ഥി മനസ്സുകളില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ കൂട്ടുനിന്ന സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതി.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ജീവന്‍ ബാബു ഐഎഎസ് ഉള്‍പ്പടെയുള്ളവര്‍ കണ്ട് സ്‌ക്രീനിങ് നടത്തി അനുവാദം നല്‍കിയതാണ് ഈ ആവിഷ്‌കാരമെന്നത് സിപിഎം സ്വയം സ്വീകരിച്ച ഇസ്‌ലാമോഫോബിയയുടെ അടയാളം കൂടിയാണ്. പരിപാടിയില്‍ രംഗം അവതരിപ്പിച്ച ആള്‍ക്ക് സേവാഭാരതി ഉള്‍പ്പെടുള്ള സംഘപരിവാര്‍ സംഘടനകളുമായുള്ള അടുത്ത ബന്ധവും വിഷയത്തിലെ ഗൂഢാലോചന സംശയഭേദമന്യേ വ്യക്തമാക്കുന്നതാണ്.
പരിപാടിക്ക് നേതൃത്വവും അനുവാദവും നല്‍കിയവര്‍ക്കെതിരേര കര്‍ശന നടപടി സ്വീകരിക്കുകയും മാപ്പ് പറയുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാമേളയില്‍ മുതല്‍ മതവിരുദ്ധതയും ഇസ്‌ലാമോഫോബിയയും ബോധപൂര്‍വം തിരുകിക്കയറ്റുന്ന ഇടത്- സംഘപരിവാര്‍ കൂട്ടുകെട്ടുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT