Latest News

ലഹരി വിരുദ്ധജാഗ്രത സദസ്സും പ്രതിഷേധ റാലിയും തിങ്കളാഴ്ച

ലഹരി വിരുദ്ധജാഗ്രത സദസ്സും പ്രതിഷേധ റാലിയും തിങ്കളാഴ്ച
X

മാള: കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ജാഗ്രത സദസ്സും പ്രതിഷേധ റാലിയും തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാള മേഖലയിലെ മാള, പുത്തന്‍ചിറ, അമ്പഴക്കാട് ഫൊറോനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3.30ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി യഹൂദ ശ്മശാനത്തിന് സമീപത്തെത്തി തിരികെ മാള പഞ്ചായത്ത് ബസ്സ് സ്റ്റാന്റില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ജാഗ്രത സദസ്സ് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പേര്‍ റാലിയിലും പ്രതിഷേധത്തിലും പങ്കെടുക്കുമെന്നും പ്രോഗ്രാം ചെയര്‍മാന്‍ റവ. ഫാ. ജോണ്‍പോള്‍ ഈയ്യന്നം, മേഖല ഡയറക്ടര്‍ ഫാ. ഷാബു പുത്തൂര്‍, മേഖല കണ്‍വീനര്‍ സി എല്‍ പിന്റോ, മേഖല സെക്രട്ടറി ആനി ആന്റു തുടങ്ങിയവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it