ഇന്ത്യ -ആസ്‌ത്രേലിയ മത്സരത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം

വെള്ള ടി ഷര്‍ട്ടില്‍ നോ എന്‍ആര്‍സി, നോ സിഎഎ, നോ എന്‍പിആര്‍ എന്ന് എഴുതിയാണ് പ്രതിഷേധവുമായി അവര്‍ രംഗത്തെത്തിയത്.

ഇന്ത്യ -ആസ്‌ത്രേലിയ മത്സരത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം

മുംബൈ: ഇന്ത്യ- ആസ്‌ത്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധവുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ ഗാലറിയിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്. വെള്ള ടി ഷര്‍ട്ടില്‍ നോ എന്‍ആര്‍സി, നോ സിഎഎ, നോ എന്‍പിആര്‍ എന്ന് എഴുതിയാണ് പ്രതിഷേധവുമായി അവര്‍ രംഗത്തെത്തിയത്.

നേരത്തെ, കറുത്ത വസ്ത്രം ധരിച്ച് സ്‌റ്റേഡിയത്തില്‍ വരുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തില്‍ കയറിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം പൂര്‍ണ്ണമായി എഴുതാത്ത, ഓരോ അക്ഷരങ്ങള്‍ എഴുതിയ ടി ഷര്‍ട്ടുകല്‍ ധരിച്ചാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്. ഇവര്‍ ചേര്‍ന്നു നിന്നതോടെ മുദ്രാവാക്യം പൂര്‍ണ്ണമാകുകയും ചെയ്തു.

ചില ഗ്രൂപ്പുകള്‍ പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തില്‍ പ്രതിഷേധം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലിസിന് വിവരം ലഭിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാലാണ് കളിക്കിടെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉപയോഗിക്കുന്നത് പോലിസുക്കാര്‍ വിലക്കിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം പോലിസ് സ്‌റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി. വിദ്യാര്‍ഥികളാണ് പൗരത്വ നിയമത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. ഇവരിലേക്ക് സ്‌റ്റേഡിയത്തിന്റെ മൊത്തം ശ്രദ്ധ പതിഞ്ഞതോടെ മോദിഭക്തര്‍ എഴുന്നേറ്റു. ഇവരും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. ഇതോടെ അപകടസാധ്യത മുന്നില്‍ക്കണ്ട പോലിസ് സുകക്ഷാവലയം തീര്‍ത്തു.


RELATED STORIES

Share it
Top