- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക വിരുദ്ധ ബില്ല്: സപ്റ്റംബര്‍ 25ന് ദേശീയ ബന്ദ്

ന്യൂഡല്‍ഹി: കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയെടുത്തതിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ്. സപ്റ്റംബര്‍ 25നാണ് പണിമുടക്കും ബന്ദും ആചരിക്കുന്നത്. 200 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ.കെ.എസ്.സി)യാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കാര്‍ഷിക വിപണികളെ പരിഷ്‌കരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിലനിര്‍ണ്ണയ സ്വാതന്ത്ര്യം നല്‍കാനുമുള്ള ശ്രമമായാണ് സര്‍ക്കാര്‍ ബില്ലുകളെ വിശേഷിപ്പിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നടപടികളായാണ് എ.ഐ.കെ.എസ്.സി.സി ഇതിനെ കാണുന്നത്.
ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്ല്, 2020. ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ െ്രെപസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്ല്, 2020. അവശ്യ സാധന വില നിയന്ത്രണ ഭേദഗതി നിയമം, 2020 തുടങ്ങിയ മൂന്ന് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. പുതിയ നിയമങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണികളില്‍ നിന്നും വിപണി വിലകളില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിലകിട്ടുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. കര്‍ഷകര്‍ക്ക് സ്വകാര്യ കക്ഷികളുമായി കരാറുകളില്‍ ഏര്‍പ്പെടാമെന്നും സര്‍ക്കാര്‍ പറയുന്നു. ബില്ല് കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുമെന്ന് കര്‍ഷകരും വാദിക്കുന്നു.
ബില്ലിനെതിരേ പഞ്ചാബിലും ഹരിയാനയിലും തെലങ്കാനയിലും രാജസ്ഥാനിലും കനത്ത പ്രതിഷേങ്ങളാണ് അരങ്ങേറുന്നത്.
ബിജെപിയുടെ സഖ്യശക്തികളായ ശിരോമണി അകാലി ദളിനെയടക്കം കോടതിയിലേക്ക് വലിച്ചിഴയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം ബീഹാറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു മുഖ്യപ്രമേയമായി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നീക്കം.
പഞ്ചാബില്‍ നിന്ന് 31ഓളം കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിന്റെ ഭാഗമാവുക. അവരില്‍ പലര്‍ക്കും പരസ്പരം കാണുന്നതുപോലും ചതുര്‍ത്ഥിയാണെന്നും എങ്കിലും അതീവ ഗുരുതരമായ സാഹചര്യത്തിലാണ് യോജിച്ചുള്ള സമരത്തിലേക്ക് വന്നിരിക്കുന്നതെന്നും മിക്കവാറും യുവജനസംഘടനകളും തൊഴിലാളി സംഘടനകളും സമരത്തില്‍ അണി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ഗിയാന്‍ സിങ് പറഞ്ഞു.
കരാര്‍ കൃഷിയാണ് ഈ നിയമനിര്‍മാണത്തിലെ ഏറ്റവും അപകടം പിടിച്ച നയം. അമേരിക്കയുടെ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. വന്‍കിട കമ്പനികളുടെയും വന്‍കിട കര്‍ഷകരുടെയും ഉല്പന്നങ്ങള്‍ മാത്രമാണ് കാര്‍ഷിക മേഖലയിലെ കാര്‍ട്ടലുകള്‍ വിലക്കെടുക്കുക. ഇന്ത്യയില്‍ 86 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഇത് കര്‍ഷക സമൂഹത്തിന് വലിയ ദ്രോഹം ചെയ്യും- അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















