Latest News

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,601 കൊവിഡ് കേസുകള്‍; 73 മരണം

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,601 കൊവിഡ്  കേസുകള്‍; 73 മരണം
X

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,601 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,17,094 ആയി ഉയര്‍ന്നു. പുതുതായി 73 മരണങ്ങള്‍കൂടി റിപോര്‍ട്ട് ചെയ്തു. 4,560 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. നിലവില്‍ 96,769 രോഗികള്‍ ആന്ധ്രയില്‍ ചികില്‍സയില്‍ തുടരുന്നുണ്ട്. 4,15,765 പേര്‍ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 70,993 സാംപിളുകള്‍ പരീക്ഷിച്ചു.

കര്‍ണാടകയില്‍ 7,866 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 146 പേര്‍ മരിച്ചു . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,12,190 ആയി . മരണസംഖ്യ 6680 ആയി . 3,08,573 പേര്‍ ഇതുവരെ രോഗമുക്തി നേടി. 96,918 പേരാണ് ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്ത് നിലവില്‍ 96,918 ആക്ടീവ് കേസുകളാണ് ഉള്ളത്.




Next Story

RELATED STORIES

Share it