Latest News

ഇന്റര്‍നെറ്റ് വൈ ഫൈ പങ്കുവച്ച ഇന്ത്യക്കാരനു സൗദിയില്‍ തടവ്

ദക്ഷിണ സൗദി നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഖമീസ് മുശൈത്ത് അല്‍ മുബാറക്കി ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി റഹ്മത്തുല്ല അന്‍സാരിയെ ശിക്ഷിച്ചത്.

ഇന്റര്‍നെറ്റ് വൈ ഫൈ പങ്കുവച്ച ഇന്ത്യക്കാരനു സൗദിയില്‍ തടവ്
X

ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്

അബഹ: ഒപ്പം താമസിക്കുന്ന സുഹൃത്തുമായി ഇന്റര്‍നെറ്റ് വൈ ഫൈ പങ്കുവച്ച ഗുജറാത്ത് സ്വദേശിക്ക് സൗദി കോടതി അഞ്ചുമാസം തടവും മൂവായിരം റിയാല്‍ പിഴയും വിധിച്ചു. ദക്ഷിണ സൗദി നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഖമീസ് മുശൈത്ത് അല്‍ മുബാറക്കി ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി റഹ്മത്തുല്ല അന്‍സാരിയെ ശിക്ഷിച്ചത്. സൗദി ടെലികോം കമ്പനിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള റഹ്മത്തുല്ല ഇത് കൂടെ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരനുമായി പങ്കുവച്ചിരുന്നു.

ഇയാള്‍ ഈ കണക്ഷന്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നതും സഭ്യമല്ലാത്തതുമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചതിനു പിന്നാലെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ റഹ്മത്തുല്ലയെ അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അധികൃതരുടെ പരിശോധനാ വേളയില്‍ സുഹൃത്ത് നാട്ടിലായിരുന്നു.പിന്നീട് അവധി കഴിഞ്ഞ് തിരിച്ചു വന്നതുമില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ റഹ്മത്തുല്ല അന്‍സാരിക്കെതിരേ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ശിക്ഷാ കാലാവധിയും പിന്നിട്ട് ഒമ്പതു മാസത്തോളം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് സിസിഡബ്ല്യൂഎ അംഗവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറുമായ സൈദ് മൗലവി അരീക്കോടിന്റെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.

വിധി പ്രസ്താവിച്ച ഖമീസ് ക്രിമിനല്‍ കോടതില്‍ എത്തി ഫയല്‍ പരിശോധിച്ച് റഹ്മത്തുല്ലയുടെ കമ്പനി മാനേജരിലൂടെ കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിഴയായ മൂവായിരം റിയാല്‍ കമ്പനി അടക്കാന്‍ തയ്യാറാവുകയും റഹ്മത്തുല്ലയുടെ പാസ്സ്‌പോര്‍ട്ടും ടിക്കറ്റും കമ്പനിയില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതോടെ ഇദ്ദേഹത്തെ ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചയച്ചു.

സ്വന്തം പേരിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുമ്പോള്‍ അവര്‍ ചെയ്യുന്ന അനധികൃത പ്രവര്‍ത്തനങ്ങളില്‍ നെറ്റിന്റെ ഉടമയും ഉത്തവാദിയായേക്കാമെന്നും നാം ശ്രദ്ദിക്കണമെന്നും അബഹ ഖമീസ് കോടതികളിലെ ഔദ്യോദിക തര്‍ജ്ജമക്കാരന്‍ കൂടിയായ സൈദ് മൗലവി അരീക്കോട് അറിയിച്ചു.

Next Story

RELATED STORIES

Share it