Latest News

തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ കടത്താനുള്ള ശ്രമം ആശുപത്രി സൂപ്രണ്ട് ഇടപെട്ട് പരാജയപ്പെടുത്തി

തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ കടത്താനുള്ള ശ്രമം ആശുപത്രി സൂപ്രണ്ട് ഇടപെട്ട് പരാജയപ്പെടുത്തി
X

തിരൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് ചികില്‍സയില്‍ ഏറ്റവും ആവശ്യമായ വെന്റിലേറ്ററുകള്‍ തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കടത്താന്‍ ശ്രമം. സംഭവം അറിഞ്ഞ ആശുപത്രി സൂപ്രണ്ടിന്റെ ഇടപെടലോടെ ശ്രമം പരാജയപ്പെട്ടു. ലക്ഷങ്ങള്‍ വിലയുള്ള വെന്റിലേറ്ററുകളാണ് കടത്താന്‍ ശ്രമിച്ചത്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് സി. മമ്മുട്ടി എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവാക്കി മൂന്ന് വെന്റിലേറ്ററുകള്‍ തിരൂര്‍ സര്‍ക്കാര്‍ ആശുപത്രി സ്വന്തമാക്കിയത്.

വെള്ളിയാഴ്ച വൈകിട്ട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ട് ബയോ മെഡിക്കല്‍ എഞ്ചിനിയര്‍മാരുടെ അകമ്പടിയോടെയാണ് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എത്തിയത്. എന്നാല്‍ കലക്ടറുടെ അനുമതിയില്ലാതെയാണ് ഉപകരണങ്ങള്‍ കടത്താന്‍ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞ സൂപ്രണ്ട് ശക്തമായ നിലപാടെടുത്തതോടെ അവര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു.

പൊതുസ്വത്ത് കൊള്ളയടിക്കുന്നവരെ കണ്ടത്തി മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it