അറസ്റ്റിലാവുന്നതിന് നാല് മാസം മുമ്പ് റോണാ വില്‍സന്റെ ഫോണ്‍ പെഗസസ് ചോര്‍ത്തിയെന്ന് ആംനെസ്റ്റി

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസിലെ പ്രതികളിലൊരാളും ആക്ടിവിസ്റ്റുമായ റോണാ വില്‍സന്റെ ഫോണ്‍ അദ്ദേഹം അറസ്റ്റിലാവുന്നതിന് നാല് മാസം മുമ്പു തന്നെ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ദി ഗാര്‍ഡിയനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആംനസ്റ്റി അദ്ദേഹത്തിന്റെ ഫോണ്‍ ഡാറ്റ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനയുടെ സെക്യൂരിറ്റി ലാബിനാണ് വില്‍സന്റെ ഫോണ്‍ ബാക്കപ്പുകള്‍ പരിശോധിച്ചത്.
റോണാ വില്‍സനെ അറസ്റ്റ് ചെയ്തത്. 2018 ജൂണ്‍ 6നാണ് റോണയെ പൂനെയില്‍ നിന്ന് ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2018ല്‍ പൂനെയ്ക്കടുത്തുള്ള കൊറേഗാവില്‍ സമ്മേളനം വിളിച്ചുചേര്‍ത്ത് ജാതി സ്പര്‍ധ ഊതിപ്പെരുപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് റോണ അടക്കമുള്ള 13 ആക്റ്റിവിസ്റ്റുകളെ പോലിസ് അറസ്റ്റ് ചെയ്തത്.
ഇസ്രായേലി ടെക്‌നോളജി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗസസ് സോഫ്റ്റ് വെയര്‍, ഇന്ത്യ കൈവശപ്പെടുത്തി രാജ്യത്തെ ആക്റ്റിവിസ്റ്റുകളുടെയും നിയമപാലകരുടെയും ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് പെഗസസ് പ്രൊജക്റ്റിനെക്കുറിച്ചുള്ള ആരോപണം. ഗാര്‍ഡിയന്‍, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ഇന്ത്യന്‍ വാര്‍ത്താ വെബ്‌സൈറ്റ് ദ വയര്‍ എന്നിവയുള്‍പ്പെടെ 17 വാര്‍ത്താ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ആഗോള മാധ്യമസംഘമാണ് പെഗസസ് വഴി വ്യക്തികളുടെ സ്വകാര്യതയെ ലംഘിച്ചുവെന്ന് കണ്ടെത്തിയത്. പെഗാസസ് പ്രോജക്ട് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലും പങ്കാളിയായിരുന്നു.
RELATED STORIES
വയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMT