Latest News

പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി മൂന്ന് മാസമായി വെട്ടിക്കുറച്ച് യുഎസ്

യുഎസ് പൗരന്മാര്‍ക്കുള്ള വിസാ കാലാവധി പാകിസ്താന്‍ വെട്ടിക്കുറച്ചതിനു തിരിച്ചടിയായിട്ടാണ് യുഎസ് പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസയ്ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതെന്നാണ് സൂചന.

പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള  വിസാ കാലാവധി മൂന്ന് മാസമായി  വെട്ടിക്കുറച്ച് യുഎസ്
X

വാഷിങ്ടണ്‍: ഇന്ത്യാ-പാക് ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസാ കാലാവധി യുഎസ് മൂന്ന് മാസമായി വെട്ടിക്കുറച്ചു. നേരത്തെ അഞ്ച് വര്‍ഷമായിരുന്നു വിസ കാലാവധി. യുഎസ് പൗരന്മാര്‍ക്കുള്ള വിസാ കാലാവധി പാകിസ്താന്‍ വെട്ടിക്കുറച്ചതിനു തിരിച്ചടിയായിട്ടാണ് യുഎസ് പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസയ്ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതെന്നാണ് സൂചന.

അതേസമയം, സായുധസംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ കര്‍ശന നടപടി സ്വീകരിക്കാത്തതിനുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്. പാക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും യുഎസ് വെട്ടിക്കുറച്ചിട്ടുണ്ട്. ഇനി മുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ പുതുക്കേണ്ടി വരും. കൂടാതെ വിസാ അപേക്ഷയ്ക്കുള്ള ഫീസും ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഐ വിസ, താല്‍ക്കാലിക വര്‍ക്ക് വിസയായ എച്ച് വിസ, ഇന്റര്‍ കമ്പനി വര്‍ക്ക് വിസയായ എല്‍ വിസ, മതപ്രചാരകര്‍ക്കുള്ള ആര്‍ വിസ എന്നിവയ്ക്കുള്ള ഫീസാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ വിസ പുതുക്കാനുള്ള അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ ഫീസ് അടയ്‌ക്കേണ്ടതുള്ളൂ.

ജനുവരി 21 വരെ നല്‍കിയ വിസാ അപേക്ഷകളില്‍ അംഗീകാരം ലഭിച്ചവര്‍ക്കാണ് ഉയര്‍ന്ന തുക അടയ്‌ക്കേണ്ടിവരിക. അതേസമയം, ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കുള്ള ബി 1, ചികില്‍സാവശ്യാര്‍ത്ഥമുള്ള ബി2 വിസകളുടെ കാര്യത്തില്‍ യുഎസ് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമില്ല.




Next Story

RELATED STORIES

Share it