Latest News

യുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു

യുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
X

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് അജ്ഞാതരായ ആളുകള്‍ പ്രതിമ തകര്‍ത്തത്. വാര്‍ത്ത പരന്നതോടെ, പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. 24 മണിക്കൂറിനുള്ളില്‍ പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് പോലിസ് ഗ്രാമവാസികള്‍ക്ക് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ആളുകള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഗൗതമബുദ്ധന്റെയും അശോക സ്തംഭത്തിന്റെയും ഡോ. ബി ആര്‍ അംബേദ്കറുടെയും ഓരോ പ്രതിമകള്‍ വീതം സ്ഥാപിച്ചിരുന്ന ഒരു പ്രാദേശിക പാര്‍ക്കിലാണ് സംഭവം ഉണ്ടായതെന്ന് അഡീഷണല്‍ പോലിസ് സൂപ്രണ്ട് (എഎസ്പി) ഓം പ്രകാശ് സിങ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it