അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുന്നു

ചണ്ഡീഗഢ് : മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ്ങ് ഒടുവില്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. സെപ്തംബര്‍ 19നാണ് ലയനസമ്മേളനം.
കോണ്‍ഗ്രസ് വിട്ടശേഷമാണ് അമരീന്ദന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്.
ബിജെപി നേതാവ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ അമരീന്ദര്‍ ബിജെപിയില്‍ ഔപചാരികമായി ചേരുകയും ചെയ്യും.
അദ്ദേഹത്തിന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അമരീന്ദര്‍ ഇപ്പോള്‍ ലണ്ടനിലാണ്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് അദ്ദേഹം ലണ്ടനിലെത്തിയത്.
പാട്യാല രാജകുടുംബാംഗമായ അമരീന്ദര്‍ രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2022 തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
പാര്‍ട്ടിയില്‍ ആരും ജയിച്ചില്ലെന്നു മാത്രമല്ല, അമരീന്ദറിനും വിജയിക്കാനായില്ല.
RELATED STORIES
ആരോണ് ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു
7 Feb 2023 5:26 AM GMTട്വന്റിയിലെ ഏറ്റവും വലിയ ജയവുമായി ഇന്ത്യ; കിവികള്ക്കെതിരേ പരമ്പര
1 Feb 2023 5:03 PM GMTട്വന്റിയില് കന്നി സെഞ്ചുറിയുമായി ശുഭ്മാന് ഗില്; കോഹ്ലിയുടെ...
1 Feb 2023 3:51 PM GMTസര്ഫ്രാസിനെ ബിസിസിഐ അവഗണിക്കുന്നത് എന്തുകൊണ്ട്...?
31 Jan 2023 3:07 PM GMTആറ് വിക്കറ്റ് ജയം; കിവികള്ക്കെതിരായ പരമ്പരയില് ഒപ്പത്തിനൊപ്പമെത്തി...
29 Jan 2023 5:39 PM GMTചരിത്ര നേട്ടം; പ്രഥമ അണ്ടര് 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം...
29 Jan 2023 4:53 PM GMT