Latest News

ആലുവയിലെ നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യ; ഡിജിപി റിപോര്‍ട്ട് തേടി

വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം

ആലുവയിലെ നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യ; ഡിജിപി റിപോര്‍ട്ട് തേടി
X

തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സംസ്ഥാന പോലിസ് മേധാവി റിപോര്‍ട്ട് തേടി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപോര്‍ട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം. വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദേശിക്കുന്നു.

പോലിസിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ ആലുവയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐജി നീരജ് കുമാര്‍ ഗുപ്തയോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഡിഐജിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഐ യ്ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചനകള്‍.

അതിനിടെ, നിയമ വിദ്യാര്‍ത്ഥിനി വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആലുവ റൂറല്‍ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഡിസംബര്‍ 27ന് പരിഗണിക്കും.

മോഫിയയുടെ മരണത്തിന് പിന്നാലെ ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ സിഐ സിഎല്‍ സുധീറിനെതിരെ വ്യാപക വിമര്‍ശനങ്ങളാണുയരുന്നത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ സുധീര്‍ കേസെടുക്കാതെ തന്നെ ആപമാനിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആക്ഷേപം.

Next Story

RELATED STORIES

Share it