Latest News

അലുമിനിയം പാത്രത്തില്‍ തല കുടുങ്ങിയ രണ്ടരവയസുകാരനെ രക്ഷിച്ചു

അലുമിനിയം പാത്രത്തില്‍ തല കുടുങ്ങിയ രണ്ടരവയസുകാരനെ രക്ഷിച്ചു
X

മുക്കം: അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു. മലപ്പുറം വാഴക്കാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള മകന്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയം പാത്രം കുടുങ്ങിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തഛന്‍ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയില്‍ കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയില്‍ ഇടുകയായിരുന്നു. വീട്ടുകാര്‍ പാത്രത്തില്‍ നിന്ന് തല പുറത്ത് എടുക്കുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.

Next Story

RELATED STORIES

Share it