Latest News

മാളയിലെ ചില സര്‍ക്കാര്‍ ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തിയില്ലെന്ന് ആക്ഷേപം

മാളയിലെ ചില സര്‍ക്കാര്‍ ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തിയില്ലെന്ന് ആക്ഷേപം
X

മാള: ചെറിയ ക്ലബ്ബുകള്‍ വരെ ദേശീയ പതാക ഉയര്‍ത്തി മധുരം വിതരണം ചെയ്ത് സ്വാതന്ത്യം ദിനം ആഘോഷിക്കുമ്പോഴും കുഴൂരിലെ ഇരട്ട വില്ലേജ് ഓഫിസുകളായ കാക്കുള്ളിശ്ശേരി വില്ലേജ് ഓഫിസിലും തിരുമുകുളം വില്ലേജ് ഓഫിസിലും സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയില്ലെന്ന് ആക്ഷേപം. മുന്‍കാലങ്ങളിലും ഇതുപോലുള്ള ആക്ഷേപങ്ങള്‍ ഈ ഓഫിസുകള്‍ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ സ്വാതന്ത്ര്യദിവത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശമുള്ളപ്പോഴാണ് ഇത്.

ഇതുകൂടാതെ എസ്ബിഐ കുഴൂര്‍ ശാഖയിലും ദേശീയപതാക ഉയര്‍ത്തിയിരുന്നില്ല.

Next Story

RELATED STORIES

Share it