Latest News

സരിന്‍ കൂടെ താമസിക്കാന്‍ നിര്‍ബന്ധിച്ചെന്ന് ട്രാന്‍സ് യുവതി; കോണ്‍ഗ്രസ് അനുഭാവിയാണ് ആരോപണം ഉന്നയിച്ചത്

സരിന്‍ കൂടെ താമസിക്കാന്‍ നിര്‍ബന്ധിച്ചെന്ന് ട്രാന്‍സ് യുവതി; കോണ്‍ഗ്രസ് അനുഭാവിയാണ് ആരോപണം ഉന്നയിച്ചത്
X

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ഡോ.പി സരിനെതിരേ ആരോപണവുമായി ട്രാന്‍സ് യുവതി. കോണ്‍ഗ്രസ് അനുഭാവിയായ രാഗ രഞ്ജിനിയാണ് ആരോപണം ഉന്നയിച്ചത്. പാലക്കാട് എംഎല്‍എരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കടന്നാക്രമിച്ച് സരിന്‍ രംഗത്തുണ്ടായിരുന്നു. തുടര്‍ന്ന് സരിനെ പരിഹസിച്ച് ചിലര്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരേ സരിന്റെ ഭാര്യ സൗമ്യയും പോസ്റ്റുകളിട്ടു. ഇതേതുടര്‍ന്നാണ് രാഗ രഞ്ജിനി ഡോ.പി സരിനെതിരേ ആരോപണവുമായി എത്തിയത്.

''സൗമ്യ സരിന്‍, നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി'' എന്നൊരു കുറിപ്പാണ് രാഗ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാസര്‍കോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം.

പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് വിശദീകരണ കുറിപ്പും എഴുതി. ''സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാന്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് എനിക്ക് കുടുംബത്തില്‍ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല''.

Next Story

RELATED STORIES

Share it