Latest News

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു

പിഎ മുഹമ്മദ് റിയാസും പ്രഫ. ആര്‍ ബിന്ദുവും മന്ത്രിമാര്‍

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: മുഖ്യമന്ത്രി ഒഴികെ, മുഴുവന്‍ പുതുമുഖങ്ങളെയും അണിനിരത്തി സിപിഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചു. കെ രാധാകൃഷ്ണര്‍, എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, പ്രഫ. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ്, പി രാജീവ്, വിഎന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരെയാണ് സിപിഎം മന്ത്രിമാരായി പ്രഖ്യാപിച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രിയായും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. എംബി രാജേഷിനെ സ്പീക്കറായി നിശ്ചയിച്ചു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനേയും സംസ്ഥാന സമിതി തീരുമാനിച്ചു.

യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.

സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് ഇരിങ്ങാലക്കുടയില്‍നിന്ന് വിജയിച്ച പ്രഫ.ആര്‍ ബിന്ദു. താനൂരില്‍ നിന്ന് ഇടതു സ്വതന്ത്രനായി വിജയിച്ചയാളാണ് വി അബ്ദുറഹ്മാന്‍. മലബാറില്‍ നിന്നുള്ള മുസ്‌ലിം പ്രതിനിധി കൂടി ആയാണ് വി അബ്ദുറഹ്മാനെ മന്ത്രിയാക്കിയത്. കെടി ജലീലിന്റെ വിടവ് കൂടിയാണ് അബ്ദു റഹ്മാനിലൂടെ നികത്തിയത്.


Next Story

RELATED STORIES

Share it