Latest News

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
X

തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ബാങ്ക് യൂനിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ബാങ്കുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുക, ശമ്പളപരിഷ്‌കണം നടപ്പാക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

Next Story

RELATED STORIES

Share it