- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഊരാളുങ്കലിന് ഇടതു സര്‍ക്കാര്‍ നല്കിയ എല്ലാ കരാറുകളും അന്വേഷിക്കണം: എംഎം ഹസന്
സ്വര്‍ണ്ണ കടത്ത് കേസില്‍ മാത്രമല്ല ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് തെളിയുന്നത്.

കല്‍പ്പറ്റ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിഖ്ക് ഇടതു സര്‍ക്കാര്‍ നല്കിയ എല്ലാ കരാറുകളും അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന് . ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് എന്നത് ഗുരുതരമായ സാഹചര്യമാണന്ന് വയനാട് ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹസന് പറഞ്ഞു .
സ്വര്‍ണ്ണ കടത്ത് കേസില്‍ മാത്രമല്ല ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് തെളിയുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കിയ കരാറുകളില്‍ അന്വേഷണം വേണം. സര്‍ക്കാര്‍ അന്വേഷിച്ചില്ലങ്കില്‍ ഭാവി പരിപാടി യു.ഡി.എഫ്. ആലോചിച്ച് തീരുമാനിക്കും. നിയമസഭയില്‍ 18 കോടി രൂപ ചിലവഴിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫും വിമര്‍ശനം ഉന്നയിച്ചിരുന്നു . ക്രിസ്മസ് കിറ്റ് വിതരണം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. മുന്‍ ദുരന്തങ്ങളില്‍ ദുരിതാശ്വാസവും ആശ്വാസ പദ്ധതികളും സര്‍ക്കാര്‍ ഇതു വരെ പൂര്‍ത്തീകരിച്ചില്ല. . യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്ത മുഴുവന്‍ കരാറുകളെ കുറിച്ചും അന്വേഷണം നടത്തണം. : അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കില്‍ നിയമ നടപടികളുമായി പോകണോ എന്ന് യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും. . മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ലന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. .
എന്നാല്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ പ്രാദേശിക തലത്തില്‍ ഏതെങ്കിലും കക്ഷികള്‍ വന്നാല്‍ നീക്കുപോക്കുണ്ട്. സര്‍ക്കാരിനെതിരെ ഏത് സംഘടനകളുടെ പിന്തുണയും സ്വീകരിക്കും.ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പിന്തുണ കിട്ടിയിരുന്നു. ഉമ്മഞ്ചാണ്ടിയുടേയും തന്റേയും അഭിപ്രായം ഒന്ന് തന്നെയാണ്. പുതിയ ഒരു കക്ഷികളും യു.ഡി.എഫ് മുന്നണിയില്‍ ഇല്ല. . ഇത് കൂട്ടായ അഭിപ്രായമാണ്. .ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ് അതിനനുസരിച്ച് അഭിപ്രായം ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തോട് അദ്ദേഹം പറഞ്ഞു.. : മാര്‍ക്സിസ്റ്റ് പാര്‍ട്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അവര്‍ മതേതര പാര്‍ട്ടി ആയെന്നും ഹസന് പറഞ്ഞു
RELATED STORIES
ജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTദിവസേന മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ച് കരള്‍ തകരാറിലായി; യുഎസില്‍...
11 July 2025 3:37 PM GMTഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ സംവിധാനങ്ങൾ ഇറാൻ്റെ ആക്രമണത്തിൽ...
11 July 2025 3:30 PM GMTകുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി നിരായുധീകരണം തുടങ്ങി
11 July 2025 3:14 PM GMTമഹാരാഷ്ട്രയില്‍ മെഫെഡ്രോണ്‍ ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMTഷാജന് സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍...
11 July 2025 1:27 PM GMT