Latest News

എഴുത്തുകാരന്‍ ബൗലേം സന്‍സലിന് മാപ്പ് നല്‍കി അള്‍ജീരിയ

എഴുത്തുകാരന്‍ ബൗലേം സന്‍സലിന് മാപ്പ് നല്‍കി അള്‍ജീരിയ
X

അള്‍ജീരിയ: ഫ്രഞ്ച്-അള്‍ജീരിയന്‍ എഴുത്തുകാരന്‍ ബൗലേം സന്‍സലിന് മാപ്പ് നല്‍കി ജയില്‍ മോചിതയാക്കി.പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച അദ്ദേഹത്തെ അള്‍ജീരിയയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് മാറ്റും.

സന്‍സലിനെ മോചിപ്പിക്കണമെന്ന് ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ അള്‍ജീരിയയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദ്യചികില്‍സയ്ക്കായി സന്‍സലിനെ ജര്‍മ്മനിയിലേക്ക് മാറ്റിയത്.

വാര്‍ദ്ധക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സന്‍സലിന് മാപ്പ് നല്‍കണമെന്ന ഫ്രഞ്ച് അഭ്യര്‍ത്ഥനകള്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബ്ബൗണ്‍ മുമ്പ് നിരസിച്ചിരുന്നു. 81 കാരനായ സന്‍സാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനാണ്.

അള്‍ജീരിയന്‍ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ സന്‍സലിനെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അള്‍ജിയേഴ്സ് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ദേശീയ ഐക്യത്തിന് തുരങ്കം വച്ചുവെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൊളോണിയല്‍ കാലഘട്ടത്തില്‍ ഫ്രാന്‍സ് മൊറോക്കന്‍ പ്രദേശം അള്‍ജീരിയയ്ക്ക് അന്യായമായി വിട്ടുകൊടുത്തുവെന്ന് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്.

Next Story

RELATED STORIES

Share it