Latest News

വഖ്ഫ് ബില്ല് ഭരണഘടനാ വിരുദ്ധം: അൽ കൗസർ ഉലമാ കൗൺസിൽ

വഖ്ഫ് ബില്ല് ഭരണഘടനാ വിരുദ്ധം: അൽ കൗസർ ഉലമാ കൗൺസിൽ
X

തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ മുlന്നോട്ടുപോകുന്നത് മഹത്തായ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മൗലികാവ കാശങ്ങൾക്ക് നേരെയുള്ള തുറന്ന വെല്ലു വിളിയാണെന്നും, ഭരണകൂടം അതിൽ നിന്നും ഉടൻ പിന്മാറണമെന്നും അൽ കൗസർ ഉലമാ കൗൺസിൽ നേതൃയോഗം ആവശ്യപ്പെട്ടു.

മതേതര മൂല്യങ്ങളും മത ചിഹ്നങ്ങളും ഒരു പോലെ സംരക്ഷിക്കപ്പെട്ട ശോഭനമായ ഇന്ത്യയുടെ ചരിത്രത്തെ ഭരണകൂടം ഇതിലൂടെ കളങ്കപ്പെടു ത്തുകയാണ്. മാനവികമൂല്യങ്ങൾ പ്രചരിപ്പിക്കുന്ന മസ്ജിദുകളും മദ്രസകളും ഉന്മൂലനം ചെയ്ത് മുസ്ലിം ന്യൂനപക്ഷത്തെ ഏകപക്ഷീയമായി പാർശ്വ വൽക്കരി ക്കുന്നതിന്റെ നിഗൂഢ പദ്ധതിയാണിത്. ഭരണകൂടത്തിന്റെ വിവേചനപരമായ ഈ നടപടിക്കെതിരെ അൽ കൗസർ ഉലമാ കൗൺസിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും, ശക്തമായ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും സംസ്ഥാന സമിതി അറിയിച്ചു.

അൽ കൗസർ സംസ്ഥാന പ്രസിഡന്റ് അൽ ഉസ്താദ് സുലൈമാൻ കൗസരി, ജനറൽ സെക്രട്ടറി അബ്ദു റഹീം കൗസരി പത്തനാപുരം, ഉള്ളാട്ടിൽ അബ്ദുല്ലത്തീഫ് കൗസരി, മുഹമ്മദ് ഷെരീഫ് കൗസരി തൊടുപുഴ, മുസമ്മിൽ കൗസരി പോരുവഴി, കട്ടപ്പന അബ്ദുനാസിർ കൗസരി, ഷിഫാർ കൗസരി സലീംകൗസരി,മുഷ്താഖ് കൗസരി കാഞ്ഞാർ, യൂസുഫ് കൗസരി കൂട്ടാർ, മുജീബ് കൗസരി പോരുവഴി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Next Story

RELATED STORIES

Share it