Latest News

അഖിലേഷിന് ദലിതന്റെ വോട്ട് മതി, പ്രാതിനിധ്യം വേണ്ട; സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

അഖിലേഷിന് ദലിതന്റെ വോട്ട് മതി, പ്രാതിനിധ്യം വേണ്ട; സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്
X

ലഖ്‌നോ: ഇത്തവണത്തെ യുപി തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അഖിലേഷ് യാദവിന് ദലിതരുടെ പ്രാതിനിധ്യത്തിലല്ല, അവരുടെ വോട്ടുകളില്‍ മാത്രമാണ് താല്‍പര്യമെന്ന് അദ്ദേഹം ആരോപിച്ചു. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും ഒരു മാസമായി അഖിലേഷ് യാദവ് ദലിത് ബഹുജനങ്ങളെ അവമതിക്കുകയായിരുന്നുവെന്ന് ആസാദ് കുറ്റപ്പെടുത്തി.

''ഒരു മാസമായി സഖ്യസാധ്യത അന്വേഷിച്ചതില്‍ നിന്ന് മനസ്സിലായത് അദ്ദേഹത്തിന് ദലിതന്റെ വോട്ട് മാത്രമേ ആവശ്യമുള്ളുവെന്നാണ്. അദ്ദേഹത്തിന് ദലിത് വോട്ട് ബാങ്ക് മാത്രമേ ആവശ്യമുള്ളൂ. ദലിത് ബഹുജനങ്ങളെ അദ്ദേഹം ഒരു മാസമായി അപമാനിക്കുകയാണ്. ഞാന്‍ ഒരു മാസവും മൂന്ന് ദിവസവും ശ്രമം നടത്തി. പക്ഷേ, സഖ്യം സാധ്യമായില്ല- ആസാദ് പറഞ്ഞു.

ഫെബ്രുവരി 14 മുതല്‍ ഏഴ് ഘട്ടമായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it