Latest News

കോഴിക്കോട് കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സമരം; ഉടന്‍ ഇടപെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സമരം; ഉടന്‍ ഇടപെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
X

തിരുവനന്തപുരം: എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മിഠായി തെരുവില്‍ സമരം ചെയ്യുന്ന കച്ചവടക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. വ്യാപാരികളുടെ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വ്യാപാരി വ്യവസായി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് മിഠായി തെരുവില്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.

അതിനിടെ, കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി നേതാവ് ടി നസറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണ്.

Next Story

RELATED STORIES

Share it