കൊവിഡ് 19: ഐശ്വര്യാ റായി ബച്ചനെ ആശുപത്രിയിലേക്ക് മാറ്റി
BY BRJ17 July 2020 6:46 PM GMT

X
BRJ17 July 2020 6:46 PM GMT
ന്യൂഡല്‍ഹി: കെവിഡ് രോഗം സ്ഥിരീകരിച്ച ഐശ്വര്യാ റായി ബച്ചനെ മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. 46 വയസ്സുള്ള ഐശ്യര്യറായിയ്ക്ക് ഏതാനും ദിവസം മുമ്പാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ തന്നെയാണ് ഐശ്യര്യ റായി സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞിരുന്നത്. ബച്ചന്റെ കുടുംബവീടായ മൂന്നു നില കെട്ടിടം ജല്‍സ അടച്ചുപൂട്ടാന്‍ മുബൈ മുനിസിപ്പാലിറ്റി ഉത്തരവിട്ടതോടെയാണ് ഐശ്യര്യറായിയ്ക്ക് ആശുപത്രിയിലേക്ക് മാറേണ്ടിവന്നത്.
ഐശ്യര്യ റായിയ്ക്ക് മാത്രമല്ല, എട്ട് വയസ്സുള്ള മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാ ബച്ചനെ നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഈ ആഴ്ച തുടക്കത്തിലാണ് ഒരു ട്വീറ്റ് വഴി അഭിഷേക് ബച്ചന്‍ തന്റെ ഭാര്യയും മകളും കൊവിഡ് പോസിറ്റീവ് ആയ വിവരം പങ്കുവച്ചത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT