Latest News

അഡ്വ. അയേഴ്‌സ് റോഡ്രിഗസിന് ഒടുവില്‍ പാസ്‌പോര്‍ട്ട്

2016 ഫെബ്രുവരി 12ന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെ അധികൃതര്‍ പാസ്‌പോര്‍ട്ട് നല്‍കാതിരിക്കുകയായിരുന്നു.

അഡ്വ. അയേഴ്‌സ് റോഡ്രിഗസിന് ഒടുവില്‍ പാസ്‌പോര്‍ട്ട്
X

പനാജി: മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അയേഴ്‌സ് റോഡ്രിഗസിന് ഒടുവില്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് ഗോവ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍. 2016 ഫെബ്രുവരി 12ന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെ അധികൃതര്‍ പാസ്‌പോര്‍ട്ട് നല്‍കാതിരിക്കുകയായിരുന്നു.തുടര്‍ന്ന് ബോംബൈ ഹൈക്കോടതിയില്‍ റിട്ട്ഹരജി നല്‍കി അനുകൂല വിധി സമ്പാദിച്ചതിനു പിന്നാലെയാണ് പാസ്‌പോര്‍ട്ട് അനുവദിച്ച് കിട്ടിയത്.

തനിക്കെതിരേ ഒരു ക്രിമിനല്‍ കേസിലും വിചാരണ നടക്കുന്നില്ലെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് സൂപ്രണ്ട് പ്രിയങ്കാ കശ്യപ് 2016 മെയ് 18ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നല്‍കിയ റിപോര്‍ട്ട് ഹരജിയില്‍ അയേഴ്‌സ് റോഡ്രിഗസ് ചൂണ്ടിക്കാട്ടിയിരുന്നു.

പാസ്‌പോര്‍ട്ട് നിരസിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19, 21 എന്നിവ പ്രകാരം തന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഭരണകക്ഷിയായ രാഷ്ട്രീയ യജമാനന്മാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തനിക്ക് പാസ്‌പോര്‍ട്ട് നല്‍കാതിരിക്കുന്നതെന്നും അദ്ദേഹം ഹരജിയില്‍ ആരോപിച്ചിരുന്നു. റോഡ്രിഗസിന് രണ്ടാഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് നല്‍കുമെന്ന്

മാര്‍ച്ച് രണ്ടിന് ഇക്കാര്യം പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതിനിടെ, നാലുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് തന്റെ പാസ്‌പോര്‍ട്ട് ലഭിച്ചതായി അഡ്വ. അയേഴ്‌സ് റോഡ്രിഗസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it