ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; മലിനീകരണ ഇന്‍ഡക്സ് 'മോശം' വിഭാഗത്തില്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വയുമലിനീകരണത്തിന്റെ തോത് വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നതായി കാലാവസ്ഥാ വിഭാഗത്തിന്റെ സിസ്റ്റംസ് ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്. ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.
ഇന്ന് രാവിലെ പ്രദേശം പുകപടലങ്ങള്‍ നിറഞ്ഞിരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നത്തെ ശരാശരി മലിനീകരണത്തോത് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 235 ആയിരുന്നു. പതിനേഴാം തിയ്യതിക്കു ശേഷം ഡല്‍ഹിയില്‍ തണുപ്പ് കുറയുമെന്ന് കാലാവസ്ഥാപകുപ്പുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 050 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.
RELATED STORIES
കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട
8 Aug 2022 4:57 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഒമാന്‍
8 Aug 2022 4:51 PM GMTഅഞ്ച് ലക്ഷം മുസ്ലിം വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തും: ബിജെപി
8 Aug 2022 4:44 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMT