Latest News

കാബൂളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് എയര്‍ ഇന്ത്യ

കാബൂളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് എയര്‍ ഇന്ത്യ
X

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലേക്ക് ഇതിനകം ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീകള്‍ റദ്ദാക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇന്ന് ആറ് മണിയോടെ കാബൂളില്‍ നിന്ന് 129 യാത്രക്കാരുമായി ഇന്ത്യയിലേക്ക് തിരിച്ച എയര്‍ ഇന്ത്യയുടെ വിമാനത്തോടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് പുറത്തുവന്ന വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു. കാബൂള്‍ താലിബാന്റെ പിടിയിലായതോടെ എല്ലാ ഷെഡ്യൂളുകളും റദ്ദാക്കുകയാണെന്നായിരുന്നു റിപോര്‍ട്ട്.

താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിരോധത്തിനു തുനിയാതെ വഴങ്ങുകയായിരുന്നു.

ഇന്ന് രാവിലെ കാബൂളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാത്തത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്ലിയറന്‍സ് ലഭിക്കാത്തതാതുകൊണ്ടാണ് ഇറങ്ങാന്‍ കഴിയാതിരുന്നത്. ആ വിമാനം തന്നെയാണ് ഇന്ധനം നിറച്ച് തിരികെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെ ദുബയുടെ ബഡ്ജറ്റ് കാരിയറായ ഫ്‌ലൈദുബയ് സര്‍വീസ് നിര്‍ത്തിവച്ചു. ദുബയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ടേക്ക് ഓഫിനു ശേഷം ദുബയിലേക്ക്തന്നെ തിരിച്ചുപറന്നു.

Next Story

RELATED STORIES

Share it